Trending

കോഴിക്കോട്ട് കാറിന് തീപ്പിടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം.

കോഴിക്കോട്:ഭട്ട് റോഡില്‍ കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം.മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.


കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നു കൊടുത്തെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങുകയായിരുന്നു.

ഉടൻ തന്നെ ഉഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാർ കത്തുന്നുണ്ടായിരുന്നു.പുകയും തീയുമായി വാഹനം വരുന്നത് കണ്ടാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടിക്കൂടിയത്. 

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

🟥കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. ചേളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസ് ആണ് മരിച്ചത്.
Previous Post Next Post
3/TECH/col-right