എളേറ്റിൽ:വലിയപറമ്പ് എ എം യു പി സ്കൂൾ പ്രവേശനോത്സവം
പി.ടി.എ പ്രസിഡണ്ട് സലാം പാറക്കണ്ടിയുടെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി പി നസ്റി കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ വലിയപറമ്പ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ അബ്ദുൽ ഗഫൂർ ബാണി വിദ്യാർത്ഥികൾക്കുള്ള നോട്ടുപുസ്തകങ്ങൾ പ്രധാനാദ്ധ്യാപകന് കൈമാറി."സക്സസ് ഫുൾ പാരന്റിങ്" ക്ലാസിന് ഷഹബാസ് മാസ്റ്ററും, ഐസ് ബ്രേക്കിങ് സെഷന് ഫസൽ മാസ്റ്ററും നേതൃത്വം നൽകി.ബാങ്ക് സെക്രട്ടറി ഇഖ്ബാൽ,ഹമീദ് മാസ്റ്റർ തുടങ്ങിയവർ
സംബന്ധിച്ചു.
ഹെഡ്മാസ്റ്റർ അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും, സലിം മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
EDUCATION