കോഴിക്കോട് : വള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂളിൽ വച്ച് ലോക്സഭ ഇലക്ഷൻ വോട്ടെണ്ണൽ നടക്കുന്നതിനാൽ വയനാട് ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ കാരന്തൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മുണ്ടിക്കൽതാഴം മെഡി. കോളേജ് വഴി സിറ്റിയിലേക്കു പോകേണ്ടതാണ്.
JDT ഭാഗത്ത് ഗതാഗതം മുഴുവനായി തടഞ്ഞിട്ടുള്ളതിനാൽ ചെറിയ വാഹനങ്ങൾ പറമ്പിൽ ബസാർ വഴിയോ കാളാണ്ടി താഴം വഴിയോ നഗരത്തിലേക്ക് പോകേണ്ടതാണ്. സിവിൽ സ്റ്റേഷൻ ഭാഗത്തു നിന്നും വരുന്ന എല്ലാ വാഹനങ്ങളും പൂളക്കടവ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഇരിങ്ങാടൻ പള്ളി, മുണ്ടിക്കൽ താഴം, കാരന്തൂർ വഴി വയനാട് റോഡിൽ പ്രവേശിക്കേണ്ടതാണെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
Tags:
KOZHIKODE