എളേറ്റിൽ : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ സുപ്രഭാതം റീഡേഴ്സ് ഫോറം കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി - മികവ് -2024 അഡ്വ: പി.ടി.എ റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ ഹാരിസ് പറക്കുന്ന് അധ്യക്ഷനായി.സുപ്രഭാതം മാനേജിങ്ങ് എഡിറ്റർ ടി.പി ചെറൂപ്പ അനുമോദന പ്രഭാഷണവും. മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ മുഖ്യ പ്രഭാഷണവും നടത്തി.
സുപ്രഭാതം സബ് എഡിറ്റർ കെ.വി റാഷിദ്, കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സാജിദത്ത്, റീഡേഴ്സ് ഫോറം കോ - ഓഡിനേറ്റർ മുജീബ് ചളിക്കോട്, ജനറൽ കൺവീനർ ഫസൽ ആവിലോറ, ട്രഷറർ മുജീബ് കൈപ്പാക്കിൽ, എസ്. വൈ .എസ് പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് പുതിയോട്, എളേറ്റിൽ റെയ്ഞ്ച് ജനറൽ സെക്രട്ടറി എൻ.കെ മുഹമ്മദ് മുസ്‌ലിയാർ, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി അഷ്റഫ്, അസ് ലം വട്ടോളി, സാബിത്ത് കിഴക്കോത്ത്, ഫാറൂഖ് പന്നൂര്, ഇസ്ഹാഖ് പൂക്കോട്, വി അബ്ദുൽ അസീസ്, ഷബാബ് കത്തറമ്മൽ , മുഹമ്മദ് മാളിയേക്കൽ, സി സുബൈർ, പി.സി ശരീഫ് മുസ് ലിയാർ, റഷീദ് കത്തറമ്മൽ, അഷ്റഫ് എളേറ്റിൽ, അബ്ദുറഹിമാൻ പുവ്വത്തൊടുക പ്രിസം എൻട്രൻസ് കോച്ചിങ്ങ് സെന്റർ ഡയരക്ടർമാരായ അൻസാർ പന്നൂര്,മുഹ് യുദ്ദീൻ മടവൂർ എന്നിവർ സംബന്ധിച്ചു.
മദ്റസ പൊതു പരീക്ഷ ടോപ്പ് പ്ലസ്, എസ്.എസ്. എൽ.സി, പ്ലസ്ടു ഫുൾ എ പ്ലസ്, ഈ വർഷം എൻ. എം.എം.എസ്, യു.എസ്. എസ് , എൽ.എസ്. എസ് നേടിയ മുന്നൂറ്റമ്പത് വിദ്യാത്ഥികൾ ഉപഹാരം ഏറ്റുവാങ്ങി.
Tags:
ELETTIL NEWS