മങ്ങാട്:ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന ഹജ്ജാജിമാര്‍ക്ക് പൂപ്പൊയില്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് SYS , SSF കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു. പരിപാടി പി പി ആശിഖ് ലത്വീഫിയുടെ അധ്യക്ഷതയില്‍ പൂനൂര്‍ സോണ്‍ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പി കെ അബ്ദുല്‍ ഹമീദ് സഖാഫി ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.സയ്യിദ് സി വി ടി തമീം തങ്ങള്‍ , കെ പി നാസര്‍ മാസ്റ്റര്‍ , കെ പി മുഹമ്മദലി മുസ്ല്യാര്‍ , കെ കെ ജാഫര്‍ സഖാഫി , കെ കെ സകരിയ്യ സൈനി , ജാഫര്‍ മങ്ങാട് , റാഫി ചാലില്‍ , മുജീബ് പി , കെ കെ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ കെ അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍ , ടി അബ്ദുല്‍ അസീസ് മുസ്ല്യാര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.സമാപന പ്രാര്‍ത്ഥനക്ക് മങ്ങാട് ദാറുല്‍ അമാന്‍ പ്രിന്‍സിപ്പല്‍ നവാസ് ബാഖവി കൂരിയാട് നേതൃത്വം നല്‍കി.
കെ കെ മുഹമ്മദ് സ്വാഗതവും,സാജിദ് മങ്ങാട് നന്ദിയും രേഖപ്പെടുത്തി.
Tags:
POONOOR