താമരശ്ശേരി:താമരശ്ശേരിയിലെ പൗരപ്രമുഖനും വ്യവസായ വകുപ്പ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും,മലബാർ ഗോൾഡ് മുൻ ജനറൽ മാനേജറുമായിരുന്ന ടി.പി. ഹുസൈൻ ഹാജി (87) മരണപ്പെട്ടു.
കക്കോടി സ്റ്റാർ വിവേഴ്സ് കോ. ഒപ്പറേറ്റീവ് സൊസൈറ്റി, കേരള വിവേഴ്സ് കോ. ഒപ്പറേറ്റീവ് സൊസൈറ്റി, കുന്നത്തറ ടെക്സ്റ്റയിൽസ് എന്നിവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. എം എസ്.എസ് , ഫ്രൈഡേ ക്ലബ് , ചെലവൂർ പുളിക്കൽ മഹല്ല് , താമരശ്ശേരി കിടവൂർ മഹല്ല് ഭാരവാഹി, തുടങ്ങി നിരവധി സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ:മറിയ ഹജ്ജുമ്മ. മക്കൾ:നസീർ ഹുസൈൻ ടി.പി (CASE ചെയർമാൻ) ആസിഫ് ഹുസൈൻ (ജില്ലാ സഹകരണ ഹോസ്പിറ്റൽ കോഴിക്കോട്) അഡ്വ. അർഷാദ് ഹുസൈൻ, അംജാദ് ഹുസൈൻ ( മാനേജിംഗ് ഡയറക്ടർ ചോ സൺ ഫുഡ്സ് ) ജാസ്മിൻ (കോഴിക്കോട്).
ജാമാതാക്കൾ: പി.മുഹമ്മദ് കോയ (റിട്ടേർഡ് പ്രിൻസിപ്പൽ) ജമീല പട്ടർ പാലം, ഫൗസിയ വൈത്തിരി, ഫൗമിന കിനാലൂർ ഫാത്തിമ ശൈബൽ നല്ലളം.
മയ്യിത്ത് നിസ്ക്കാരം രാവിലെ 9.30 ന് കെടവൂർ ജുമാ മസ്ജിദിലും,
ഖബറടക്കം കോരങ്ങാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിലും.
Tags:
OBITUARY