എളേറ്റിൽ:എളേറ്റിൽ വട്ടോളി പ്രദേശത്തു നിന്നും വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കായി എളേറ്റിൽ കൂട്ടായ്മ സംഘടിപ്പിച്ച കരിയർ ക്ലിനിക്കും, അനുമോദനവും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും, രക്ഷിതാക്കളുടെ സഹകരണം കൊണ്ടും വിജയകരമായി.
പ്രദേശത്തെ നൂറിൽപരം വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളും കരിയർ ക്ലിനിക്കിൽ പങ്കെടുത്തു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് കൂട്ടായ്മയുടെ അനുമോദനവും മൊമെന്റോയും നൽകി.
എളേറ്റിൽ കുട്ടായ്മയുടെ പ്രസിഡണ്ട് എ കെ ജാഫർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജി എം യു പി സ്കൂൾ പ്രധാന അധ്യാപകൻ അനിൽ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് സിജിയിലെ കരിയർ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ അഷ്കർ ചേന്ദമംഗല്ലൂർ,മോട്ടിവേഷണൽ സ്പീക്കർ ഷാഹിദ് എളേറ്റിൽ,കരിയർ കോച്ച് റഊഫ് എളേറ്റിൽ എന്നിവർ വിവിധ സെഷനുകളിലായി വിദ്യാർഥികളുമായി സംവദിച്ചു.
വാദിഹുസ്ന പ്രിൻസിപൽ ഷീബ മഠത്തിൽ, ടിപി അബ്ദുൽ ഖാദർ ഹാജി, എംപി ഇസഹാക്ക് മാസ്റ്റർ, എ കെ ഷാജഹാൻ , എന്നിവർ ആശംസകൾ നേർന്നു.രക്ഷാധികാരി എൻ.സി.ഉസൈൻ മാസ്റ്റർ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് ഉപഹാരം നൽകി.
കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ബഷീർ സ്വാഗതവും, ട്രഷറർ കാരാട്ട് അബ്ദുറഹിമാൻ നന്ദിയും രേഖപ്പെടുത്തി.
Tags:
ELETTIL NEWS