കൊയിലാണ്ടി:കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഉള്ള്യേരി മുണ്ടോത്ത് പറാട്ടൻപറമ്പത്ത് മീത്തൽ പ്രബീഷിൻ്റെ മകൻ അഭിഷേക് (17) ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം സംഭവിച്ചത്.
മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അഭിഷേക് മരം കയറ്റിയ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Tags:
WHEELS