നരിക്കുനി : പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മയോടെ നടത്തുന്ന നരിക്കുനി ഫെസ്റ്റ് ജൂൺ 2 വരെ നീട്ടി. കഴിഞ്ഞ ദിവസങ്ങളിൽ മഴ പ്രതികൂലമായി ബാധിച്ചെങ്കിലും ഇന്നലെ മഴ മാറിയതോടെ ജനം ഒഴുകി എത്തി. ഏതാനും ദിവസം കൂടി ഫെസ്‌റ്റ് നീട്ടണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സംഘാടകർ ഫെസ്റ്റ് നീട്ടിയത്.
സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഐ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് സി.കെ.സലീം അധ്യക്ഷത വഹിച്ചു. പി.ഹരിദാസൻ, എം.പി. അബ്ദുൽ മജീദ്, കെ.വിജിത്ത് കുമാർ, പി.കെ.നൗഷാദ് അലി, കെ.ബഷീർ എന്നിവർ പ്രസംഗിച്ചു. വാർഡ് മെംബർ
മിനി പുല്ലങ്കണ്ടി സ്വാഗതവും മുജീബ് പുറായിൽ നന്ദിയും പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ നരക്കുനി ജിഎച്ച്എസ്എസിനു പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം ഉപഹാരം നൽകി. റഷീദ് പാണായിയുടെ മാജിക്ക് ഷോ, പ്രാണ നാട്യ ഗ്രൂപ്പിൻ്റെ വീരനാട്യം എന്നിവ അരങ്ങേറി. ഇന്ന് രാത്രി (26. 05) വയലിൻ ഫ്യൂഷൻ, അമ്യൂസ്മെമെൻ്റ് പരിപാടികൾ എന്നിവ ഉണ്ടാകും.
Tags:
NARIKKUNI