പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം രാജ്യപുരസ്കാർ പരീക്ഷ വിജയിച്ച സ്കൗട്ട് ആൻ്റ് ഗൈഡ്സ് അംഗങ്ങൾക്കുള്ള അനുമോദന സമ്മേളനവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപികക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. എം പി ടി എ ചെയർപേഴ്സൺ പി സാജിത അധ്യക്ഷയായി. പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
എ വി മുഹമ്മദ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ അബ്ദുസലീം, ടിപി മുഹമ്മദ് ബഷീർ, വി പി വിന്ധ്യ, വി എച്ച്, അബ്ദുൽ സലാം, കെ സരിമ, കെ ജയേഷ്, പ്രധാനാധ്യാപിക കെ പി സലില, എസ് എസ് അനാമിക, കെൻസ് ജി അഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. ഫാത്തിമ റയ സ്വാഗതവും ഹിജാസ് മുഹമ്മദ് നന്ദിയും പറഞ്ഞു
Tags:
EDUCATION