പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ജുമാ മസ്ജിദ് & ദാറുസ്സലാം മദ്രസ്സ കമ്മിറ്റിയുടെ കീഴിലുള്ള ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്രസ്സയിൽ തയ്യാറാക്കിയ ആൻഡ്രോയിഡ് സ്മാർട്ട് ക്ലാസ് റൂം ഖാളി ബഹു. പാറന്നൂർ അബ്ദുൽ ജലീൽ ബാഖവി ഉദ്ഘാടനം നിർവഹിച്ചു.
ചുമർചിത്രങ്ങൾ വരച്ച് വർണ്ണാഭമാക്കിയും, പുതിയ ഫർണിച്ചറുകൾ തയ്യാറാക്കിയും, ആധുനിക രീതിയിലുള്ള ഇൻ്ററാക്ടീവ് ടച്ച് ഡിസ്പ്ലേ (ആൻഡ്രോയിഡ്) സംവിധാനം ഒരുക്കിയുമാണ് സ്മാർട്ട് ക്ലസ് റൂം ഉദ്ഘാടനത്തിന് ഒരുക്കിയിരിക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് മുഫത്തിഷ് സി.എച്ച്. ലുഖ്മാൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. എൻ .പി മൊയ്തീൻ കുഞ്ഞി ഹാജി അദ്യക്ഷതവഹിച്ചു.
റൈഞ്ച് പ്രസിഡണ്ട് ടി.പി മുഹ്സിൻ ഫൈസി, ജന സെക്രട്ടറി എൻ.കെ. മുഹമ്മദ് മുസ്ല്യാർ, ഖത്തീബ് പി അബ്ദുസ്സലാം ഫൈസി, ടി. മുഹമ്മദ് മാസ്റ്റർ, വി.സി മുഹമ്മദ് ഹാജി, പി.സി ആലി ഹാജി, എം.കെ. അബ്ദുൽ അസീസ് മുസ്ല്യാർ, ടി.വി. ഇബ്രാഹിം ബാഖവി, അരീക്കൻ അബ്ദുറഹ്മാൻ, ബി.സി. അഹമ്മദ് എന്നിവർ സംസാരിച്ചു.
ഈ വർഷത്തെ ഹജ്ജിന് പോവുന്ന ഹാജിമാർക്ക് യാത്രയപ്പും, മജ്ലിസുന്നൂർ ആത്മിയ സദസും നടന്നു.ആൻഡ്രോയിഡ് ക്ലാസ് റൂം ഡിസൈൻ ചെയ്ത കെ.കെ മുഹമ്മദ് ബഷീറിന് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു.
Tags:
EDUCATION