Trending

താമരശേരി സ്കൂളിലെ റാഗിംഗ്:മനുഷ്യാവകാശ കമ്മീഷൻ ഐ.ജി.അന്വേഷിക്കും.

കോഴിക്കോട്:താമരശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ റാഗിംഗ് തുടരുകയാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ ഐ.ജി. നേരിട്ട് അന്വേഷിക്കും.കമ്മീഷൻ അന്വേഷണ വിഭാഗത്തിനാണ് ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്.

ഇതേ സ്കൂളിലെ  രോഗ ബാധിതനായ  പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ കമ്മീഷൻ നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇന്നലെ ( 17/5/ 24) കോഴിക്കോട് ഗവ ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ സ്കൂൾ പ്രിൻസിപ്പൽ നേരിട്ട് ഹാജരായി.എന്നാൽ റാഗിംഗ് തുടരുകയാണെന്ന പരാതിയിലാണ് കമ്മീഷൻ കൂടുതൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

കോഴിക്കോട് കരിക്കാംകുളം കൃഷ്ണൻ നായർ റോഡിൽ കുഴിയിൽ വീണ് സ്കൂട്ടർ  യാത്രക്കാരന്റെ വലതു തോളെല്ല് പൊട്ടിയിട്ടും കുഴി നികത്തിയില്ലെന്ന ആരോപണവും കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷിക്കും.
തന്റെ വിലപിടിപ്പുള്ള  വസ്തുക്കളും വാഹനവും ബ  ത്തേരി പോലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന ശ്രീഹരി വി.പി.യുടെ പരാതിയും കമ്മീഷൻ അന്വേഷണ വിഭാഗം അന്വേഷിക്കും.രാവിലെയും ഉച്ചയ്ക്കുമായി  നടന്ന സിറ്റിങ്ങിൽ 140 കേസുകൾ പരിഗണിച്ചു.
Previous Post Next Post
3/TECH/col-right