Trending

ശ്രദ്ധേയമായി ലിറ്ററേച്ചർ ഫെസ്‌റ്റ്.

നരിക്കുനി : പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്‌മയോടെ നടത്തുന്ന നരിക്കുനി
ഫെസ്‌റ്റിൽ സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്‌റ്റ് സലാം വട്ടോളി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം, സുനിൽകുമാർ കട്ടാടശ്ശേരി, യു.കെ.അബ്‌ദുൽ നാസർ, സി.പി.അബ്‌ദുൽ ഖാദർ എന്നിവ പ്രസംഗിച്ചു. എ.ജാഫർ സ്വാഗതവും അക്ഷയ കുമാർ നന്ദിയും പറഞ്ഞു. പ്രതികൂല കാലാവസ്‌ഥയിലും ആയിരങ്ങളാണ് ഫെസ്‌റ്റിനു എത്തിയത്. 

ഇന്ന് (20-05-2024) രാത്രി കേരള ഫോക്‌ലോ അക്കാദമി അവാർഡ് ജേതാവ് റംഷി പട്ടുവം നയിക്കുന്ന പാട്ടുറവ അരങ്ങേറും.
Previous Post Next Post
3/TECH/col-right