Trending

ദ്വിദിന നൂറേ അജ്മീർ ആത്മീയ മജ്ലിസിന് ഇന്ന് സമാപനം; വലിയുദ്ധീൻ ഫൈസി നേതൃത്വം നൽകും.

പൂനൂർ:എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പൂനൂർ ടൗണ് കമ്മറ്റി സംഘടിപ്പിച്ച ദ്വിദിന നൂറേ അജ്മീർ ആത്മീയ മജ്ലിസ് ഇന്ന് സമാപിക്കും. ആത്മീയ സരണയിൽ വിശ്വാസികളിൽ പ്രഭ ചൊരിയുന്ന അദ്കാറുൽ മസാഅ് ആത്മീയ സദസ്സിന് വൈകിട്ട് 7 മണിക്ക് പൂനൂർ ചീനിമുക്കിൽ സജ്ജമാക്കിയ ശംസുൽ ഉലമ നഗറിൽ ഉസ്താദ് വലിയുദ്ധീന് ഫൈസി വാഴക്കാട് നേതൃത്വം നൽകും.സാദാത്തീങ്ങളും പണ്ഡിതരും പങ്കെടുക്കുന്ന ആത്മീയ പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായി സ്വാഗത സഘം കമ്മറ്റി അറിച്ചു.
 
ഇന്നലെ നടന്ന മതപ്രഭാഷണ സദസ്സ്  സയ്യിദ് അഷ്റഫ് തങ്ങളുടെ  പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. അബ്ദുൽ റസാഖ് ദാരിമിയുടെ അദ്ധ്യക്ഷതയിൽ  ഇബ്രാഹിം മുസ്ല്യാർ കുട്ടമ്പൂർ  ഉദ്ഘാടനം ചെയ്തു. ഷാഫി നിസാമി യമാനി കാടപ്പടി പ്രഭാഷണം നിർവ്വഹിച്ചു.

സൈനുൽ ആബിദീൻ തങ്ങൾ കോളിക്കൽ, എം.പി ആലി ഹാജി, എൻ.കെ കരീം മാസ്റ്റർ, ഇഖ്ബാൽ മുസ്ല്യാർ തലയാട്,
മിദുലാജ് കോരങ്ങാട്, അസീസ് മുസ്ല്യാർ മാഹിരി, അഷ്റഫ് കോളിക്കൽ,
 ഉനൈസ് റഹ്മാനി,സലാം മാസ്റ്റർ തച്ചംപൊയിൽ,സി. പി. അസീസ് ഹാജി, അബ്ദു സലാം കോരങ്ങാട്, യു.കെ റഫീഖ് മാസ്റ്റർ, മൻസൂർ കെ.കെ തുടങ്ങിയവർ പങ്കെടുത്തു.

എം.പി ഇസ്മായിൽ മാസ്റ്റർ സ്വാഗതവും ഇഖ്ബാൽ മാസ്റ്റർ മഠത്തുംപൊയിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right