നരിക്കുനി : പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്‌മയോടെ നടത്തുന്ന നരിക്കുനി ഫെസ്‌റ്റിൽ ശ്രദ്ധേയമായി പ്രാദേശിക കലാകാരൻമാരുടെ പരിപാടികൾ ഏറെ ശ്രദ്ധയമായി. നരിക്കുനിയിലെ കലാകാരൻമാരും കലാകാരികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. മാപ്പിളപ്പാട്ട്, ഗ്രൂപ്പ് ഡാൻസ്, മിമിക്രി, നാടൻപാട്ട്, ലളിത ഗാനങ്ങൾ, ഹിന്ദി, തമിഴ്,മലയാളം സിനിമാ ഗാനങ്ങൾ തുടങ്ങി വ്യത്യസ്‌തമായ നിരവധി പരിപാടികൾ അരങ്ങേറി.
സാംസ്‌കാരിക സമ്മേളനം കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.സാജിദത്ത് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് മെംബർ ടി.പി.അബ്‌ദുൽ മജീദ് അധ്യക്ഷത വഹിച്ചു. യു.കെ.അബ്‌ദുൽ ബഷീർ, ടി.പി.ബാലൻ, പി.ബാലാമണി ടീച്ചർ, എം.സി.ഇബ്രാഹിം, എ.എം.രാജൻ പി.എം.ഹാരിസ്, വിജയൻ കട്ടാടശ്ശേരി എന്നിവർ പ്രസംഗിച്ചു.
ഇന്ന് മലബാർ ഡിജിറ്റൽ ബാൻഡ് ഓർക്കസ്ട്രയുടെ മുന്ന കൊണ്ടോട്ടി, പട്ടുറുമാൽ ഫെയിം ഹന്ന എന്നിവർ നയിക്കുന്ന ഇശൽ നൈറ്റ് അരങ്ങേറും
Tags:
NARIKKUNI