Trending

തോട് മണ്ണിട്ട് നികത്തുന്നതായി പ്രദേശവാസികളുടെ പരാതി.

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് 16-ാം വാർഡിൽ എളേറ്റിൽ വട്ടോളി കരിമ്പാപ്പോയിലിൽ, കുരുമ്പിലാക്കണ്ടി - തറോൽ തോട് മണ്ണിട്ട് നികത്തുന്നതായി പ്രദേശവാസികളുടെ പരാതി. കിഴക്കോ
ത്ത് പഞ്ചായത്തിലെ പ്രധാന
നീർത്തടമായ എളേറ്റിൽ ആവി
ലോറ തോടിന്റെ മുഖ്യ കൈവഴി
യായ തോടാണ് കുരുമ്പിലാക്ക
ണ്ടി - തറോൽ തോട്.കാലങ്ങളായി മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുമ്പോൾ
ഈ തോടിലൂടെയാണ് വെള്ളം
ഒലിച്ചുപോകാറുള്ളതെന്ന് പ്രദേ
ശവാസികൾ പറയുന്നു.

തോടിന്റെ കിഴക്ക് വശത്തെ സ്ഥല ഉട
മയുടെ നേതൃത്വത്തിൽ ഈ ഭാ
ഗം വഴിയാക്കി മാറ്റാനായി തോട്
മണ്ണിട്ട് നികത്തുന്നതായി കാണിച്ച്
കലക്ടർക്കും, കിഴക്കോത്ത്
പഞ്ചായത്തിനും പ്രദേശത്തെ കു
ടുംബങ്ങൾ പരാതി നൽകിയിട്ടു
ണ്ട്.മുൻപ് നൽകിയ പരാതിയുടെ
ഭാഗമായി താമരശ്ശേരി മുൻസിഫ്
കോടതിയുടെ പ്രവൃത്തി തട
ഞ്ഞുള്ള ഉത്തരവ് നിലനിൽക്കു
ന്നുണ്ടെങ്കിലും അത് അവഗണി
ച്ചാണ് കല്ലും മണ്ണുമിട്ട് തോട് നി
കത്താൻ ശ്രമം തുടരുന്നതെന്നും
നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ
ശനിയാഴ്ചയും ടിപ്പർ ലോറിയിൽ
മണ്ണെത്തിച്ച് തോട് നികത്തുന്നതായി പ്രദേശവാസികൾപറഞ്ഞു.

മഴക്കാലമാകുന്നതോടെ തോട്ടിലെ ജലപ്രവാഹം തടസ്സപ്പെടുകയും പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും കൃഷിനാശത്തിന് ഇടയാക്കുകയും ചെയ്യു
മെന്നതിനാൽ അടിയന്തരമായി
തോട് പൂർവ സ്ഥിതിയിലാക്കാൻ
നടപടി വേണമെന്നാണ് പ്രദേശ
വാസികളുടെ ആവശ്യം. പരാതി
ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച്
ഉചിതമായ നടപടിയെടുക്കുമെ
ന്നും കിഴക്കോത്ത് പഞ്ചായത്ത്
അധികൃതർ അറിയിച്ചു.
Previous Post Next Post
3/TECH/col-right