Trending

ഗർഭിണിയായ യുവതി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി.

താമരശ്ശേരി:ഗർഭിണിയായ യുവതി നാലു വയസുകാരനായ മകനെയും, ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി.കഴിഞ്ഞ വെള്ളിയാഴ്‌ച വൈകുന്നേരം ആറരയോടെ യാണ് സംഭവം.താമരശ്ശേരി സ്വദേശിയായ ഭർത്താവിന്റെ വീടിന് സമീപത്തു നിന്നും ചുവപ്പുനിറമുള്ള വാഗണർ കാറിൽ കയറി പോയതായും, പിന്നെ തിരികെയെത്തിയില്ലായെന്നും കാണിച്ച് ഭർത്താവ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിൽ അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ യുവതി വടകര സ്വദേശി യുവാവിനൊപ്പം വടകരയിൽ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.വടകര സ്വദേശിയായ യുവാവ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. യുവാവുമായുള്ള ബന്ധം പുറത്തറിഞ്ഞിരുന്നില്ല.

താമരശ്ശേരിയിൽ പരാതി ഉള്ളതിനാൽ ഇവരെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി സംസാരിച്ചെങ്കിലും യുവതി കാമുകന്നോടൊപ്പം പോകാൻ തെയ്യാറാവുകയായിരുന്നു.തുടർന്ന് രാത്രി പത്ത് മണിക്ക് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയതിന് ശേഷം കാമുകനോടൊപ്പം വിട്ടയക്കുകയായിരുന്നു.അഞ്ചു കൊല്ലമാവുന്നതേയുള്ളൂ യുവതിയുടെ കല്യാണം കഴിഞ്ഞിട്ട് .
Previous Post Next Post
3/TECH/col-right