Trending

നരിക്കുനി ഫെസ്‌റ്റ് രണ്ടാം എഡിഷൻ നാളെ മുതൽ; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ.

നരിക്കുനി : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന നരിക്കുനി ഫെസറ്റിൻ്റെ രണ്ടാം പതിപ്പിനു നാളെ (മേയ് 12) തുടക്കമാകുമെന്ന് സ്വാഗതസംഘം ചെയർമാൻ ജൗഹർ പൂമംഗലം, വർക്കിങ് ചെയർപഴ്‌സൺ സി.പി.ലൈല, ജന. കൺവീനർ വി.ഇല്യാസ് ടി.രാജു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 
പടനിലം റോഡിലെ ലാവണ്യ ഗ്രൗണ്ടിൽ നരിക്കുനി ഫെസ്‌റ്റിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.

മുതിർന്നവർക്കും കുട്ടികൾ ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിനോദ പരിപാടികൾ, അമ്യൂസ്മെന്റ്റ് പാർക്ക് എന്നിവ ഫെസ്റ്റിൽ ഉണ്ടാകും. 12ന് പള്ള്യാറക്കോട്ടക്കു സമീപത്തു നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ ഫെസ്റ്റ് തുടങ്ങും. ഡോ.എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും. 
 26ന് സമാപിക്കും.

ഫെസ്റ്റ് നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കഴിഞ്ഞ വർഷം സംഘടിപ്പിച്ച നരിക്കുനി ഫെസ്റ്റ് വൻ  വിജയമായിരുന്നു. നാടിൻ്റെ കൂട്ടായ്‌മയും സഹകരണവും വിളിച്ചോതുന്നതായിരുന്നു ആദ്യമായി സംഘടിപ്പിച്ച നരിക്കുനി ഫെസ്‌റ്റ്. എല്ലാ വർഷവും നരിക്കുനി ഫെസ്‌റ്റ് സംഘടിപ്പിക്കണമെന്നുള്ളത് ഇപ്പോൾ നാടിൻ്റെ ആവശ്യമായി മാറിയിട്ടുണ്ട്.  സമീപങ്ങളിലെ പത്തോളം പഞ്ചായത്തുകളിലെ ആളുകൾ കഴിഞ്ഞ വർഷം നരിക്കുനി ഫെസ്‌റ്റിനു എത്തിച്ചേർന്നിരുന്നു. വലിയ തോതിൽ ജനങ്ങൾ എത്തുന്നത് നരിക്കുനിയിലെ വ്യാപാര മേഖലയ്ക്കും പുത്തനുണർവ് നൽകും. 

പ്രധാന പരിപാടികൾ: 
12ന് ഉദ്ഘാടന ദിവസം റാഫി & കിഷോർ നൈറ്റ്.
13ന്- മ്യൂസിക് നൈറ്റ്‌,  
14ന് കുടുംബശ്രീ നൈറ്റ് , 
15ന് പട്ടുറുമാൽ ഫെയിം ഹെന്ന & ടീം. ‎‫
16ന്- നാടൻ കലകൾ 
17ന് - ജാനു & കേകളപ്പേട്ടൻ തമാശകൾ,
18ന് - വടക്കൻസ് കണ്ണൂർ
19ന് കലാ സന്ധ്യ, 
20ന് - മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സാംസ്ക്കാരിക സംഗമം,
21ന്- നാടകം - ബ്രാണ്ടി കുപ്പി, 
22ന് റംഷിദ് പട്ടുവം-മെഗാഷോ, 
23ന്- ആയോധന കലാ പ്രദർശനം, 
24ന്- കാലിക്കറ്റ് ജോക്‌സ് വേൾഡ് മെഗാ ഷോ, 25ന് മാജിക്ക് ഷോ, 26ന് പ്രദീഷ് കലാഭവൻ എംഡിഎസ് ഗാനമേളയോടെ സമാപിക്കും. 

പത്രസമ്മേളനത്തിൽ മൊയ്തി നെരോത്ത്, ടി.കെ.സുനിൽ കുമാർ, സി.കെ.സലീം, മുജീബ് പുറായിൽ, എ.ജാഫർ എന്നിവർ പങ്കെടുത്തു. Photo: നരിക്കുനി ഫെസ്റ്റ് ഒരുക്കങ്ങൾ .
Previous Post Next Post
3/TECH/col-right