താമരശ്ശേരി: അധ്യാപന രംഗത്ത് 57 വർഷം പിന്നിടുന്ന എ.കെ മൊയ്തീൻ മാസ്റ്ററെ പൂനൂർ സൗഹൃദ വേദിയും, എം.ജെ.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥികളും ചേർന്ന്ആ ദരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നാളെ വൈകുന്നേരം അഞ്ച് മണിക്ക് പൂനൂർ ചീനിമുക്കിൽ പി.പി അബ്ദുറഹിമാൻ മാസ്റ്റർ നഗരിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അദ്ദേഹം ദീർഘകാലം അധ്യാപകനായി ജോലി ചെയ്ത എളേറ്റിൽ എം.ജെ ഹൈസ്കൂളിൽ നിന്ന് വൈകുന്നേരം 4.30ന് പൂനൂർ അങ്ങാടി വരെ ബാന്റ് മേളത്തോടെ ആനയിച്ചു കൊണ്ടുവരും. തുടർന്ന് ചീനിമുക്കിൽ നടക്കുന്ന ആദരിക്കൽ ചടങ്ങ് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ പി.കെ പാറക്കടവ് മുഖ്യ പ്രഭാഷണം
നടത്തും.
സംഘാടക സമിതി ചെയർമാൻ നാസർ എസ്സ്റ്റേറ്റ് മുക്ക്, ജനറൽ കൺവീനർ സി.കെ.എ ഷമീർ ബാവ,ട്രഷറർ ബാബു കുടുക്കിൽ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് എം.എ ഗഫൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Tags:
POONOOR