എളേറ്റിൽ:മെയ് 11ന് നടത്താൻ തീരുമാനിച്ച കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഗ്രാമോൽസവം മെയ്19 ലേക്ക് മാറ്റാൻ വാർഡ് വികസന സമിതിയുടേയും സ്വാഗത സംഘം കമ്മിറ്റിയുടേയും, കുടുംബശ്രീ ഭാരവാഹികളുടേയും സംയുക്ത യോഗം തിരുമാനിച്ചു.
വാർഡ് മെമ്പർ കെ.കെ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർ ത്ഥികളെയുംഗ്രാമോൽസവത്തിൽ വെച്ച് അനുമോദിക്കും.ഭാസ്ക്കരൻ പി.ടി, മിനി എം.ടി, ബിന്ദു എൻ കെ,ഭാസ്ക്കരൻ എം, ഗണേഷൻ ഇ.പി, ശ്രീജ ഗണേഷ് എം.പി,ഷീജ സി .പി ,മാധവി സി,ഉഷാ ഭായ് കെ, സീന ടി.കെ, ഷിജുലാൽ വി.പി,ശ്രീജിത്ത് വി.പി പ്രസംഗിച്ചു.
Tags:
ELETTIL NEWS