Trending

നരിക്കുനി ഫെസ്റ്റ് മേയ് 12 മുതൽ.

നരിക്കുനി: ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിക്കുന്ന നരിക്കുനി ഫെസ്റ്റ് മേയ് 12 മുതൽ 26 വരെ നടത്താൻ തീരുമാനിച്ചു. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. 

വൈസ് പ്രസിഡൻ്റ് സി.പി.ലൈല, മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻ കണ്ടി, ടി.കെ.സുനിൽകുമാർ, ടി.രാജു, സി.കെ.സലീം,  വി.ഇല്യാസ്, പി.ശശീന്ദ്രൻ, ചാത്തഞ്ചേരി മോഹനൻ,  വി.സി.മുഹമ്മദ്,  പി.വത്സല, കെ. ഗണേശ് കുമാർ,  എം.ശിവാനന്ദൻ,  എൻ.ബാലകൃഷ്ണൻ, സി. വേണുഗോപാൽ, ടി.കെ.അബ്ദു
സലാം, മoത്തിൽ മജീദ്, വി.അപ്പു നായർ, ഹാരിസ് പാലങ്ങാട്,  പി.കെ.നൗഷാദ്, സിദ്ദിഖ് കടന്നലോട്ട് എന്നിവർ സംസാരിച്ചു. 

ഫെസ്റ്റിൽ അമ്യൂസ്മെൻ്റ് പാർക്ക്, കലാ സാംസ്കാകാരിക പരിപാടികൾ, പ്രദർശന സ്റ്റാളുകൾ, വിപണന മേളകൾ എന്നിവ ഉണ്ടാകും.സ്വാഗതസംഘം ഭാരവാഹികളായി ജൗഹർ പൂമംഗലം (ചെയ), വി.ഇല്യാസ് (കൺ), ടി.രാജു (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right