Trending

എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനം.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ ഈ വർഷം എൽഎസ്എസ് നേടിയ വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശിച്ച് അനുമോദനം നൽകി. പിടിഎ അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഈ വർഷം നേടാൻ കഴിഞ്ഞത്. 6 പേർക്ക് എൽഎസ്എസ് നേട്ടം എന്നത് ഈ വർഷം നരിക്കുനി പഞ്ചായത്തിൽ ഈ സ്കൂളിന് മാത്രമേ സാധ്യമായിട്ടുള്ളൂ. പഞ്ചായത്തിൽ ഒന്നാം സ്ഥാനം നേടുക എന്നുള്ളത് സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ അവസരമാണ്. 

പി ടി സ്വാബിർ അലി, സി ഹസ് വ മെഹറിൻ, വി മുഹമ്മദ് റസൽ, എം കെ മുഹമ്മദ് ഹാദി, പി പി ഫാത്തിമ ബത്തൂൽ, കെ പി മിൻഹാ ഫാത്തിമ എന്നിവരാണ് ഈ വർഷം എൽഎസ്എസ്  നേടിയ വിദ്യാർത്ഥികൾ.

പിടിഎ പ്രസിഡണ്ട് സിറാജുദ്ദീൻ പന്നിക്കോട്ടൂർ, വൈസ് പ്രസിഡണ്ട് ടി തൻവീർ, അംഗം എം കെ അർഷാദ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഒ പി മുഹമ്മദ്, ഹെഡ്മാസ്റ്റർ കെ സുലൈമാൻ, അധ്യാപകരായ കെ ഷിനിജ, കെ ശ്രീകല എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right