താമരശ്ശേരി : താമരശ്ശേരി - കുടുക്കിലുമ്മാരം ഭാഗങ്ങളിൽ ലഹരി മാഫിയാ സംഘത്തിൻ്റെ വിളയാട്ടം ഒരിടവേളക്കു ശേഷം വീണ്ടും . ഇന്നലെ കുടുക്കിലുമ്മാരത്ത് തെക്കേ വീട്ടിൽ മാജിദിൻ്റെയും കയ്യേലി ക്കുന്നുമ്മൽ ജലീലിൻ്റെയും വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങുമായി വിളയാട്ടം നടത്തിയ സംഘം നവാസ് എന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ഭയ വിഹ്വലരായ സ്ത്രീകളും കുട്ടികളും ഇപ്പോഴും മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് തൊട്ടടുത്ത പ്രദേശത്ത് ലഹരിഫായയുടെ താവളം ഭീഷണിയായതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും വെടിവെപ്പ് നടക്കുകയും വീട് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ലഹരിമാഫിയാ സംഘത്തിനെതിരെ ശക്തമായ ജനകീയ സമരങ്ങൾ നടക്കുകയുമുണ്ടായി.കൊടും ക്രിമിനലായ അയ്യൂബും സംഘവുമാണ് പോലീസിൻ്റെ കണ്ണു വെട്ടിച്ച് നാട്ടിൽ വീണ്ടും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമായി മാറുന്നത്. അയ്യൂബിനെ കാപ്പ ചുമത്തി പോലീസ് നാട് കടത്താൻ ഉത്തരവായതാണ്.
ലഹരി മാഫിയാ അക്രമം തുടരുന്ന പക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നാൽക്കാൻ പോലീസ് തയ്യാറാവണമെന്ന് കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അക്രമത്തിനരയായവരുടെ വീട് മണ്ഡലം യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ചു.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് ഒകെ ഇസ്മയിൽ,മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം. നസീഫ്,ട്രഷറർ സൈനുദ്ധീൻ കൊളത്തക്കര,ഭാരവാഹികളായ ഷാഫി സക്കരിയ,ഫാസിൽ മാസ്റ്റർ,സമദ് കോരങ്ങാട് എന്നിവരുടെ നേതൃത്തത്തിലായിരുന്നു സന്ദർശനം.നൗഷ അണ്ടോണ,ജാഫർ കുടുക്കിൽ. സാഹിർ കുടുക്കിൽ. അസീസ് വിപി റിയാസ് ,ഷംസു കുടുക്കിൽ എന്നിവർ അനുഗമിച്ചു.
Tags:
THAMARASSERY