Trending

ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നതിൽ ആശങ്ക; കൊടുവള്ളി മേഖലയിൽ കേസുകൾ കൂടുന്നു.

കൊ​ടു​വ​ള്ളി: വി​വി​ധ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ​യും ത​ട്ടി​പ്പ് സംഘങ്ങളുടെ കെ​ണി​യി​ൽ​പെ​ടു​ന്ന​വ​രു​ടെ​യും എണ്ണം കൊ​ടു​വ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ർ​ധി​ക്കു​ന്നു. നി​​ര​​വ​​ധി മു​​ന്ന​​റി​​യി​​പ്പു​​ക​​ൾ നൽകിയിട്ടും, വ്യാ​​ജ പ​​ര​​സ്യ​​ങ്ങ​​ളി​​ലൂ​​ടെ​​യും സ​​മൂ​​ഹമാധ്യമങ്ങളിലൂടെയും ത​​ട്ടി​​പ്പു​​കാ​​രു​​ടെ വ​​ല​​യി​​ൽ​​ പെ​​ടു​​ന്ന​​വ​​രു​​ടെ എ​​ണ്ണം കൂ​ടു​ക​​യാ​​ണ്. പൊ​​ലീ​​സ്​ സ്റ്റേഷ​​നി​​ൽ ല​​ഭി​​ക്കു​​ന്ന പ​​രാ​​തി​​ക​​ളു​​ടെ അടിസ്ഥാനത്തിൽ സൈ​​ബ​​ർസെ​​ൽ അ​​ന്വേഷിക്കുന്നുണ്ടെങ്കിലും കൂ​​ടു​​ത​​ൽ കേസുകളുടെയും ഉ​​റ​​വി​​ടം ഇ​​ത​​ര സംസ്ഥാനങ്ങളാണ്.

ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ദ​രാ​ബാ​ദി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ അ​ഹ​മ്മ​ദ് ഉ​നൈ​സി​നെ (28) പൊ​ലീ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​മാ​ണ് അ​വ​സാ​ന​മാ​യി പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് പി​ടി​യി​ലാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ഫി​റോ​സി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ൽ​നി​ന്നാ​ണ് ഉ​നൈ​സി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പരാതി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കൊ​ടു​വ​ള്ളി ഇൻസ്‌പെക്ട​ർ സി. ​ഷാ​ജു പ​റ​ഞ്ഞു. പ​ന്നി​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് 22 ല​ക്ഷം രൂ​പ​യും എൻജി​നീ​യ​റാ​യ മറ്റൊ​രാ​ൾ​ക്ക് 30 ല​ക്ഷം രൂ​പ​യും നഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി​യു​ണ്ട്. അ​ന്ത​ർ​സം​സ്ഥാ​ന ലോ​ബി​യാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്ക് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഓമ​ശ്ശേ​രി പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ പരാതിയി​ൽ ടെ​ലി​ഗ്രാം ആ​പ്പി​ലൂ​ടെ ലി​ങ്ക് അ​യ​ച്ചു​ന​ൽ​കി 13 ല​ക്ഷം രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ പു​തു​പ്പാ​ടി അ​മ്പ​ല​ക്ക​ണ്ടി വീ​ട്ടി​ൽ ഉ​വൈ​സ് സു​ൽ​ത്താ​നെ (22) കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സ​മാ​ന​മാ​യ ത​ട്ടി​പ്പ് കേ​സി​ൽ തേ​നി പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം വാ​വാ​ട് സ്വ​ദേ​ശി​യെ പി​ടി​കൂ​ടി​യി​രു​ന്നു.

ക​മീ​ഷ​ൻ വാ​ഗ്ദാ​നം ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ കൈ​വ​ശ​പ്പെ​ടു​ത്തി പ​ണം പി​ൻ​വ​ലി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വും ന​ട​ന്നി​രു​ന്നു. പ​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്യം പു​റ​ത്തു​ പ​റ​യാ​ൻ മ​ടി​ക്കു​ന്ന​വ​രും പ​രാ​തി​പ്പെ​ടാ​ൻ ത​യാ​റാ​വാ​ത്ത​വ​രും നി​ര​വ​ധി​യു​ണ്ട്.
Previous Post Next Post
3/TECH/col-right