പന്നൂർ :കുഴപ്പൻ ചാലിൽ താമസിക്കും അക്കര ആലി മുസ്ലിയാർ ( 63) മരണപ്പെട്ടു.എം എം പറമ്പ് , കച്ചേരിമുക്ക്, ഒഴലക്കുന്ന്, തലപെരുമണ്ണ എന്നീ സ്ഥലങ്ങളിൽ മദ്രസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.അക്കര കെ സി അലി മൗലവി എന്ന തൂലികാ നാമത്തിൽ പ്രസിദ്ധമായ മൂന്നോളം കൃതികൾ രചിച്ചിട്ടുണ്ട്. നിലവിൽ പന്നൂരിൽ പച്ചക്കറി കട നടത്തിവരുകയായിരുന്നു.
ഭാര്യ:സുഹറ മാനിപുരം. മക്കൾ:ഷഫീഖ് പന്നൂർ (ദുബൈ ), റാഫി, അബ്ദുൽ ജലീൽ ( സൗദി) റഹീസ് (MSE ചെന്നൈ വിദ്യാർത്ഥി ). മരുമക്കൾ:മുഫീദ പുള്ളാവൂർ , ഹസ്ന വയനാട്, ജുമാന പന്നൂർ.
സഹോദരങ്ങൾ :അക്കര കെ സി മുഹമ്മദ്, ഹുസൈൻ മുസ്‌ലിയാർ, അബ്ദുൽ റഹീം , ഫാത്തിമ കോന്നാലിൽ , മറിയ വാടിക്കൽ, ജമീല കാരന്തൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY