Trending

സഊദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിമരിച്ചു.

ദമാം: കിഴക്കൻ സഊദിയിലുണ്ടായ
വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി
മരിച്ചു.കോഴിക്കോട് വടകര നടുവണ്ണൂർ സ്വദേശി നാസർ നെച്ചോത്താണ് മരിച്ചത്. 

അൽഖോബാറിൽ നിന്നും അൽ അഹ്സയിലേക്ക് പോകും വഴി ഇവർ സഞ്ചരിച്ച കറിന്റെ ടയർപൊട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചത്.കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് മലയാളികൾക്കുംപരിക്കേറ്റു. 

സജീവ കെഎംസിസി പ്രവർത്തകൻ
ആയിരുന്നു.മൃതദേഹം അൽഹസ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. തുടർ
നടപടിക്രമങ്ങളുമായി കെ എം സി സി
വെൽഫെയർ പ്രവർത്തകരും നടുവണ്ണൂർ
കൂട്ടായ്മ പ്രവർത്തകരും രംഗത്തുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെയായി നാസർ സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ഉമ്മയുൾപ്പെടുന്ന നാസറിന്റെ കുടുംബം ഇപ്പോൾ സന്ദർശന വിസയിൽ സൗദിയിലുണ്ട്. കുടുംബം കഴിഞ്ഞ ദിവസം ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തിയതായിരുന്നു.
Previous Post Next Post
3/TECH/col-right