കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. പാലാട്ടിയില്‍ അബ്രാഹാം (അവറാച്ചൻ - 70) എന്നയാളാണ് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഡാം സൈറ്റ് റോഡിൽ സ്വന്തം കൃഷിസ്ഥലത്ത് രാവിലെ കൃഷിപണി ചെയ്യുന്ന സമയത്ത്
പറമ്പിലേക്ക് അതിക്രമിച്ച് കയറിയ കാട്ടുപോത്ത് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ അയൽവാസി കൊച്ചുപുരയിൽ അമ്മിണിയാണ്
രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.മാരകമുറിവ് സംഭവിച്ച അദ്ദേഹത്തെ വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: തെയ്യാമ്മ. മക്കൾ: ജോബിഷ്, ജോബിൻ.
സംസ്ഥാനത്ത് പലയിടങ്ങളിലും വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമാണ്. നാളെ കൂരാച്ചുണ്ട് പഞ്ചായത്തിൽ UDF, LDF ഹർത്താൽ.
Tags:
BALUSSERY