Trending

മസ്റ്ററിംഗ്; റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു.

മസ്റ്ററിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളിൽ രാവിലെയും ഏഴു ജില്ലകളിൽ വൈകുന്നേരവുമാണ് റേഷൻ കടകൾ പ്രവർത്തിക്കുക. ഇന്നു മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ടു മുതൽ ഒന്നുവരെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഏഴുവരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുക.

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ എട്ടു മുതൽ ഒന്നുവരെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതൽ ഏഴുവരെയുമാണ് പ്രവര്‍ത്തിക്കുക.

മസ്റ്ററിംഗ് നടക്കുന്നതിനാൽ സെർവർ ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു. ശിവരാത്രി ദിനമായ മാര്‍ച്ച് എട്ടിന് റേഷൻ കടകൾക്ക് അവധിയായിരിക്കും.
Previous Post Next Post
3/TECH/col-right