Trending

കലക്ട്രറ്റിൽ കർഷക സംഘടനകളുമായുള്ള മൂന്നാംവട്ട ചർച്ചയും പരാജയം.

കൂരാച്ചുണ്ട്:ഇന്നലെ വൈകിട്ട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ടിൽ അബ്രാഹിമിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ വൈകുന്നു. ഇന്ന് രാവിലെ മുതൽ രണ്ട് തവണയായി ജനപ്രതിനിധികളും, കർഷക സംഘടനപ്രതിനിധികളുമടങ്ങുന്ന സംഘവുമായി വനംവകുപ്പ് ,കലക്ടർ തുടങ്ങിയവർ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.

മനുഷ്യ ജിവന് കാട്ടു മൃഗങ്ങളുടെ വില പോലും നൽകാത്ത ഭരണകൂടത്തിനെതിനെതിരെ .ശക്തമായ പ്രതിഷേധത്തിനാണ് ഇനി സംഘടനകളുടെ തീരുമാനം.

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിലവിൽ പോസ്റ്റ്മോർട്ടത്തിന് എത്തിച്ച മൃതദേഹം ,അധികാരികളുടെ കുറ്റകരമായ അനാസ്ഥ മൂലം പോസ്റ്റ്മോർട്ടം നടത്താനാവാതെ അനന്തമായി നീളുകയാണ്.നിലവിൽ ഇന്ന് പോസ്മോർട്ടം നടപടികളോ, ശവസംസ്കാര ചടങ്ങുകളോ ഉണ്ടാവില്ലന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.

ഇതിനെ തുടർന്ന്താമരശേരി രൂപതയിലെ മുഴുവൻ ജനതയും സമരത്തിൽ പങ്കാളിയാവണമെന്ന് താമരശേരി രൂപത മെത്രാൻ മാർ. റെമിജിയു സ്ഇഞ്ചനാനി ആവശ്യപെട്ടു.വിവിധ കർഷക സംഘടനകൾ നിലവിൽ സമരം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരും സമരരംഗത്ത് സജീവമാണ്.
Previous Post Next Post
3/TECH/col-right