പൂനൂർ: പൂനൂർ ജി.എം.എൽ.പി. സ്കൂളിന് എം.പി ഫണ്ടിൽ നിന്നനുവദിച്ച ലാപ്ടോപ്പുകളുടെ സമർപ്പണവും നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും കോഴിക്കോട് പാർലിമെൻറ് മെമ്പർ രാഘവൻ എം.കെ നിർവഹിച്ചു.ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ സി.പി.കരീംമാസ്റ്റർ,ബ്ലോക്ക് മെമ്പർ പി.സാജിത,അഫ്സൽ കോളിക്കൽ,സഫീർ.സി.പി,ജൈഷ്ണജ രാഹുൽ,അബ്ദുൽ ലത്തീഫ് ഐ.എം,എം.കെ.അബ്ദുറഹിമാൻ,യു.കെ.ഇസ്മായിൽ,രഞ്ജിത്ത്ബി.പി,അഷ്റഫ് എ.പി,സൈനുൽആബിദ്,നിഷമോൾ.പി എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ് സ്വാഗതവും, ഷൈമ എ.പി നന്ദിയും പറഞ്ഞു.
Tags:
EDUCATION