എളേറ്റിൽ:ഈ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടുക എന്ന ലക്ഷ്യത്തോടെ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് തുടക്കം കുറിക്കുന്ന "ആക്സസ് - 24" ന്റെ ആദ്യ ക്ലാസ്സ് ഫെബ്രുവരി 24 ശനിയാഴ്ച എം.ജെ. പ്ലസ് ടു സെമിനാർ ഹാളിൽ നടന്നു.
വാർഡ് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം മുനീർ മാസ്റ്റർ ആദ്ധ്യക്ഷനായി.ഷബ്‌ന, ജസീല എന്നിവർ സംസാരിച്ചു. പിസി അഷ്‌റഫ് സ്വാഗതവും, റിഷാന നന്ദിയും പറഞ്ഞു.
Tags:
EDUCATION