Trending

സ്കൂളിന് സിസിടിവി ക്യാമറകൾ നൽകി പൂർവ്വ വിദ്യാർത്ഥികൾ.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2004 ബാച്ചിലെ വിദ്യാർഥികൾ സ്കൂളിൽ ഒത്തുചേർന്നു. ഒത്തുചേരലിൻ്റെ ഭാഗമായി വിദ്യാലയത്തിന് അഞ്ച് സിസിടിവി അവർ സമ്മാനിച്ചു.യോഗം സ്കൂൾ സീനിയർ അസിസ്റ്റൻറ് എ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റിജു അധ്യക്ഷനായി.

ടി. അഹമ്മദ് കുട്ടി, ടി. അബുൽ അസീസ്, ടി.എം. അബ്ദുൽ മജീദ്, വി. അബ്ദുൽ ബഷീർ, ഒ ശശി, ഇവി അബ്ബാസ് എന്നിവർ ആശംസകൾ നേർന്നു. ജാനിഷ് സ്വാഗതവും, നുസ്റത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right