പൂനൂർ: പൂനൂർ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിൽ എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഫോട്ടോ ഫിനിഷ് പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും എം പി ടി എ പ്രസിഡൻ്റുമായ പി സാജിത അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് എൻ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് അവരുടെ നിലവിലുള്ള ഗ്രേഡ് മെച്ചപ്പെടുത്തി പൊതു പരീക്ഷയിൽ ഉയർന്ന ഗ്രേഡിൽ എത്താനുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് ഫോട്ടോ ഫിനിഷ്.
പ്രധാനാധ്യാപിക കെ പി സലില, വാർഡ് അംഗം ആനിസ ചക്കിട്ടക്കണ്ടി, ലാൽ കാന്തപുരം, എസ് നിഷിത, എ വി മുഹമ്മദ്, കെ അബ്ദുസലീം എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായുള്ള മോട്ടിവേഷൻ സെഷനിൽ സിറാജുദ്ദീൻ പന്നിക്കോട്ടൂർ നേതൃത്വം നൽകി. കെ കെ ഷൈജു സ്വാഗതവും, ഡോ. സി പി ബിന്ദു നന്ദിയും പറഞ്ഞു.
Tags:
EDUCATION