വടകര:കോഴിക്കോട് ജില്ലയിലെ ഇസ്മായിൽ എന്ന് പേരുള്ളവരുടെ ജില്ലാ സംഗമം വടകര മർച്ചൻ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവർ പുതിയ സൗഹൃദം ആസ്വദിച്ചും അനുഭവങ്ങൾ പങ്കുവെച്ചും ആഘോഷമാക്കി. പരിപാടി സംസ്ഥാന രക്ഷാധികാരി ഇസ്മായിൽ കണിയാംപറമ്പിൽ കൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ.ഇസ്മായിൽ മുജദ്ദിദി അധ്യക്ഷനായി.
സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് ഇസ്മായിൽ അമ്പാട്ട്, മലപ്പുറം മുഖ്യ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന ഭാരവാഹികളായ സി കെ ഇസ്മായിൽ, ഇസ്മായിൽ കൈനാട്ടി സംസാരിച്ചു. സംസ്ഥാന സാരഥികളെ ഇസ്മായിൽ ചൊക്ലി, ഇസ്മായിൽ വില്യാപള്ളി എന്നിവർ ഷാളണിയിച്ച് ആദരിച്ചു.
ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഭാരവാഹികളായി ഇസ്മായിൽ സ്കൈലൈൻ ഓഷ്യാനിക് (മുഖ്യരക്ഷാധികാരി ), സി കെ ഇസ്മായിൽ വടകര, കെ ഇ ഇസ്മായിൽ ഓർക്കാട്ടേരി (രക്ഷാധികാരികൾ), ഡോ. ഇസ്മായിൽ മുജദ്ദിദി(പ്രസിഡണ്ട്), ഇസ്മായിൽ ചെറു മോത്ത്, ഇസ്മായിൽ വില്യാപള്ളി (വൈ.പ്രസി), ഇസ്മായിൽ ദാറുന്നുജും പേരാമ്പ്ര (ജന. സെക്രട്ടറി), ഇസ്മായിൽ കീഴ്പയൂർ, ഇസ്മായിൽ കൈനാട്ടി (ജോ. സെക്ര), ഇസ്മായിൽ മൂസ കൈനാട്ടി (ട്രഷറർ), ഇസ്മായിൽ പുത്തൻകടവത്ത്, ബഹ്റൈൻ (പ്രവാസി, ചെയർമാൻ), ഇസ്മായിൽ വേളം, ഖത്തർ( പ്രവാസി. കൺവീനർ), ഇസ്മയിൽ ആയഞ്ചേരി, ഫെയർ ക്യാബിൻ(മീഡിയ), ഇസ്മായിൽ വേളം(കോഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Tags:
KOZHIKODE