Trending

ഗിഫ്റ്റഡ് ചിൽഡ്രൻ വയനാട്ടിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.

താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലേക്ക് പഠന യാത്ര നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് ഏഴാം തരത്തിൽ സംഘടിപ്പിക്കുന്ന യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി. പദ്ധതിയുടെ ഭാഗമായി ഓരോ വർഷവും രണ്ട് വീതം പഠന യാത്രകളാണ് സംഘടിപ്പിക്കുന്നത്.

ഗവേഷണ പ്രവർത്തനങ്ങൾ, ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ സംരംഭങ്ങൾ എന്നിവയാണ് പഠനയാത്രയുടെ ഭാഗമായി ഉൾപ്പെടുത്തുന്നത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 19 വിവിധ സ്കൂളുകളിൽ നിന്നുള്ള മിടുക്കരാണ് യാത്രയിൽ പങ്കെടുത്തത്.

വയനാട് മേപ്പാടിയിലെ എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, ഇടക്കൽ ഗുഹ, കാരാപ്പുഴ അണക്കെട്ട് എന്നിവയാണ് സന്ദർശിച്ചത്. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ 'ജൈവവൈവിധ്യം പ്രാധാന്യവും' എന്ന വിഷയത്തിൽ ശാസ്ത്രജ്ഞ ഡോ. ധന്യ ക്ലാസ്സ് നൽകി.

പദ്ധതി കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, അധ്യാപകരായ എ വി മുഹമ്മദ്, കെ അബ്ദുൽ ലത്തീഫ്, എം സജ്ന, ഡോ. സി പി ബിന്ദു, പി വഹീദ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right