എളേറ്റിൽ:കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ സഹകരണത്തോടെ എളേറ്റിൽ കൊടക്കാട് സ്നേഹതീരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വനിതകൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ക്യാമ്പിൻ്റെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 17ആം വാർഡ് മെമ്പർ കുളിരാവുങ്ങൽ മുഹമ്മദലി നിർവഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് കെ പ്രേമൻ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
തൊഴിലാളി വിദ്യാഭ്യാസ ബോർഡ് റീജണൽ ഡയരക്ടർ ആർ കെ.സിംഗ്, അബ്ദുൽ ഖാദർ പൂനൂർ, രവീന്ദ്രൻ മാസ്റ്റർ, പി സി പക്കർ മാസ്റ്റർ, കൊടക്കാട് കണ്ടൻ കുട്ടി എന്നിവർ സംസാരിച്ചു. ചന്ദന പൂനത്ത് നന്ദി അറിയിച്ചു.
Tags:
ELETTIL NEWS