Trending

എൽ എസ് എസ് പരിശീലന നിശാ പഠന ക്യാമ്പ്.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ ഈ വർഷം എൽ എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് നിശാ പഠനക്യാമ്പ് സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മിടുക്കരായ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി നാലാം തരത്തിൽ നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് എൽ എസ് എസ്.

അഞ്ച് ദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ജസീല മജീദ് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് പി ടി സിറാജുദ്ദീൻ അധ്യക്ഷനായി. ടി പി അജയൻ, സി അബ്ദുൽ ജബ്ബാർ എന്നിവർ ആശംസകൾ നേർന്നു. കെ സുലൈമാൻ സ്വാഗതവും കെ ഷിനിജ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right