താമരശ്ശേരി:താമരശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കയ്യാങ്കളി.താമരശ്ശേരി ചുങ്കത്തെ നിഷ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ ഉത്തര്‍ പ്രദേശ് മുറാദാബാദ് സ്വദേശി മുഹമ്മദ് റാഷിദും, ഇവിടെ നേരത്തെ ജോലി ചെയ്തിരുന്ന യു.പി. സ്വദേശി ഫഹീമും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്.
ഫഹീമിന് നേരത്തെ ജോലി ചെയ്ത വകയിൽ റാഷിദ് 9000 ത്തോളം രൂപ നൽകാനുണ്ട്, ഇത് ആവശ്യപ്പെട്ട് ബാർബർ ഷോപ്പിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് മേശയിയിൽ ഉണ്ടായിരുന്ന കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു എന്നും മുഹമ്മദ് റാഷിദ് പറഞ്ഞു. വയറിനു നേരെ കുത്തിയപ്പോൾ കൈ കൊണ്ട് തടഞ്ഞത് കാരണം കൈയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
ചെറുത്ത് നിൽപ്പിനിടെ ഫഹീമിന്റെ ശരീരത്തിലും മുറിവേറ്റിട്ടുണ്ട്.എന്നാൽ ഇയാൾ ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ല, ഇയാളെ പിടികൂടാൻ പോലീസ് തെരച്ചിൽ ആരംഭിച്ചു.