കുന്നമംഗലം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുന്ദമംഗലം ആനപ്പാറ താഴെ എടവലത്ത് കോളനിയിലെ അബ്ദുസ്സമദിന്റെ ഭാര്യ തസ്ലീന (41) ആണ് മരണപ്പെട്ടത്ത്.കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ആനപ്പാറ ആശുപത്രിക്ക് മുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ മുക്കം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ തസ്ലീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിമരണത്തിന് കീഴടങ്ങുകയായിരുന്നു.
മക്കൾ: സഫീർ, ഷിഫ്ന.
മയ്യിത്ത് നിസ്കാരം ഇന്ന് കുന്നമംഗലം സുന്നി മസ്ജിദിൽ നടക്കും.
Tags:
OBITUARY