Trending

കോഴിക്കോട് ഹജ്ജ് യാത്രാ നിരക്കിൽ ഇനി പുനരാലോചനയില്ല :കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് യാ​ത്ര​ക്കു​ള്ള നി​ര​ക്കി​ൽ വ​രു​ത്തി​യ 510 ഡോ​ള​റി​ന്റെ (40,000ൽ ​പ​രം ഇ​ന്ത്യ​ൻ രൂ​പ) കു​റ​വ് അ​ന്തി​മ​മാ​ണെ​ന്നും നി​ര​ക്കി​ൽ ഇ​നി പു​ന​രാ​ലോ​ച​ന​യി​ല്ലെ​ന്നും കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രി സ്മൃ​തി ഇ​റാ​നി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം ത​ന്നെ വ​ന്നു​ക​ണ്ട കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മു​സ്‍ലിം ലീ​ഗി​ന്റെ​യും, കോ​ൺ​ഗ്ര​സി​ന്റെ​യും എം.​പി​മാ​രോ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും ആ ​കു​റ​വ് ഇ​തി​ന​കം ന​ട​പ്പി​ൽ​വ​രു​ത്തി​യെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് നി​ന്നു​ള്ള ഹ​ജ്ജ് വി​മാ​ന നി​ര​ക്ക് കൊ​ച്ചി, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ നി​ര​ക്കി​ന് തു​ല്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് എം.​പി​മാ​രോ​ട് പ​റ​ഞ്ഞ​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ചെ​യ്യാ​നു​ള്ള​ത് ചെ​യ്തു​വെ​ന്നും ഇ​നി​യൊ​രു ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നും അ​വ​ർ തു​ട​ർ​ന്നു.

മു​സ്ലിം ലീ​ഗ് എം.​പി​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി, പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ഴാ​ണ് തു​ക കു​റ​വ് വ​രു​ത്താ​മെ​ന്ന് സ്മൃ​തി ഇ​റാ​നി ഉ​റ​പ്പു​ന​ൽ​കി​യ​ത്. എ​ന്നാ​ൽ, അ​തി​ന് പി​റ്റേ​ന്ന് കോ​ൺ​ഗ്ര​സ് എം.​പി​മാ​രും ആ​ർ.​എ​സ്.​പി എം.​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും 510 ഡോ​ള​റി​ന്റെ കു​റ​വ് അ​പ​ര്യാ​പ്ത​മാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ എ​ല്ലാ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റു​ക​ളു​ടെ​യും നി​ര​ക്ക് ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി​യെ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Previous Post Next Post
3/TECH/col-right