Trending

മടവൂർ എ.യു.പി. സ്കൂൾ:കുടുംബ സംഗമം സംഘടിപ്പിച്ചു.

മടവൂർ : മടവൂരിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിൽ നേതൃപരമായ പങ്കുവഹിക്കുന്ന  മടവൂർ എ യുപി സ്കൂൾ നൂറ്റി ഒന്നാം  വാർഷികാഘോഷത്തിന്റെ പരിപാടിയുടെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു.
 മടവൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പിടിഎ പ്രസിഡന്റ് ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടികെ അബ്ദുറഹ്മാൻ ബാഖവി മുഖ്യാതിഥിയായിരുന്നു. കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി പി അബ്ദുൽ ഖാദർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാഘവൻ അടുക്കത്ത്,ഇ എം വാസുദേവൻ, ടി കെ സൈനുദ്ദീൻ, സ്കൂൾ മുൻ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ്, ടി കെ അബൂബക്കർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രശസ്ത ട്രെയിനർ സജി നരിക്കുഴി പാരന്റിങ് ക്ലാസ് നടത്തി.താൽ വിഷൻ ഗ്രൂപ്പിന്റെ ഗാനവിരുന്നും നടന്നു.സ്കൂൾ പ്രധാനധ്യാപിക വി.ഷക്കീല സ്വാഗതവും, മുഹമ്മദലി കെ കെ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right