വർക്കല: പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് അദ്ധ്യാപകൻ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 6.30 നായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുകയായിരുന്ന ഷാനിർ പെട്ടെന്നുണ്ടായ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു.
ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് ഷാനിറിനെ കരക്കെത്തിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർ ആണ് മുഹമ്മദ് ഷാനിർ.
പിതാവ് : ടി. പി സീതിക്കുട്ടി (റിട്ട. അധ്യാപകൻ, കരുവൻ പൊയിൽ അൽ ഇഹ്‌സാൻ എഡ്യൂക്കേഷനൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി, സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തലപ്പെരുമണ്ണ റെയ്ഞ്ച് പ്രസിഡന്റ്). മാതാവ്: ഉണ്ണി ഫാത്തിമ. ഭാര്യ: റസാന. മക്കൾ: മുഹമ്മദ് ഹംദാൻ, ഐദിൻ, ഫാത്തിമ റിദ.
സഹോദരി: റോഷ്‌ന (കച്ചേരി മുക്ക് അക്ഷയ സെന്റർ ).
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 11 മണിക്ക് കരുവൻപൊയിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY