Trending

കക്കയം ഹൈഡൽ ടൂറിസം നാളെ മുതൽ തുറന്ന് പ്രവുത്തിക്കും.

കൂരാച്ചുണ്ട്: കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി അടച്ചിട്ട  കക്കയം ഹൈഡൽ ടൂറിസം പാർക്ക്  നാളെ മുതൽ (23/02/2024) തുറന്ന് പ്രവൃത്തിക്കാൻ  കക്കയത്ത് KSEB യുടെ ഐ.ബി യിൽ വെച്ച് സ്ഥലം MLA അഡ്വ: സച്ചിൻ ദേവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.


യോഗ തീരുമാനപ്രകാരം 23/2/ 24 മുതൽ ഹൈഡൽ ടൂറിസം സെൻ്റർ തുറന്ന് പ്രവൃത്തിക്കാൻ തീരുമാനിച്ചു.വനമേഖലയോടു ചേർന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രേവേശനം സുരക്ഷിതത്വം ഉറപ്പാക്കി എന്ന് തുറക്കാൻ പറ്റുമെന്ന് വനം വകുപ്പിനോട് അറിയിക്കാൻ നിർദേശിച്ചു.ആവശ്യമായ ആളുകളെ നിയമിച്ച് നിലവിൽ വേണ്ടത്ര സുരക്ഷിതത്വം ഉറപ്പുവരുത്തി തുറക്കേണ്ട ഉത്തരവാദിത്വം ഹൈഡൽ ടൂറിസം സെൻററിൻ്റേതാണ്.വനാതിർത്തിയിലേക്ക് ടുറിസ്റ്റുകളെ പ്രേവേശിപ്പിക്കാതെ, ഗാർഡുമാരെ നിയമിച്ച് വേണ്ടത്ര സുരക്ഷിതത്വം ഉറപ്പുവരുത്താൻ വനം വകുപ്പിനോട് നിർദേശിച്ചു.VSS കമ്മിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രി: പോളി കാരക്കട, വാർഡ് മെമ്പർ ഡാർലി പുല്ലം കുന്നേൽ, ജെസി കരിമ്പനക്കൽ, രാഷ്ട്രിയകക്ഷി പ്രതിനിധികളായKG അരുൺ, സണ്ണി വട്ടത്തറ, സുനിൽ പാറപ്പുറം, മുജീബ് കോട്ടാല, ബേബി തേക്കാനത്ത്, ആൻഡ്രൂസ് കട്ടികാന, ജനറേഷൻ എക്സി.എഞ്ചിനിയർ സലിം ,ഡാം സേഫ്റ്റി അസി.എഞ്ചിനിയർ ശ്രീറാം, ഡെപ്യൂട്ടി റെയ്ഞ്ചർ വിജിത്ത്, ഫോറസ്റ്റ് ഗാർഡ് അമ്യത്, ഹൈഡൽ ടുറിസം മാനേജർ ശിവദാസ് ചെമ്പ്ര, ഹൈഡൽ ടൂറിസം ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
Previous Post Next Post
3/TECH/col-right