കട്ടിപ്പാറ:ചമൽ അംബേദ്കർ കോളനി ജംഗ്ഷനിൽ ബേക്കറി കട നടത്തുന്ന നൗഷാദിനെ മദ്യലഹരിയിൽ എത്തിയ യുവാവ് മർദിച്ചതിലും, കട ആക്രമിച്ചതിലും പ്രതിഷേധിച്ച് ചമൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രകടനവും, പൊതുയോഗവും നടത്തി.
പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഷറഫ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ.ടി ബാലൻ (ബെറ്റർ) അധ്യക്ഷത വഹിച്ചു. ഖാദർ മാസ്റ്റർ (ശ്രീനേഷ് പബ്ലിക് ലൈബ്രറി ചമൽ) ചടങ്ങിൽ ആശംസകൾ അറിയിച്ചു.
യൂണിറ്റ് ട്രഷറർ ഇ.കെ അഗസ്റ്റിൻ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി നൗഷാദ് മിന്നാരം നന്ദിയും പറഞ്ഞു.
Tags:
THAMARASSERY