വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായ എരവന്നൂർ എ.എം.എൽ.പി സ്കൂൾ നവതി ആഘോഷ പരിപാടികൾക്ക് സമാപനമായി.പ്രദേശത്തെ അംഗനവാടിയിലെയും പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
നവതി ആഘോഷ സമാപനവും വിരമിക്കുന്ന സ്കൂൾ അധ്യാപകൻ കുഞ്ഞി മാഹിൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു.
പൂർവ വിദ്യാർത്ഥികൾ ഒരുക്കിയ ലൈബ്രറി ഫണ്ടിലേക്കുള്ള പുസ്തകങ്ങളും ഷെൽഫും ഡോ:എം.കെ.മുനീർ MLA ഏറ്റുവാങ്ങി.കഴിഞ്ഞവർഷത്തെ എൽ.എസ്.എസ് നേതാക്കൾക്കും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികൾക്കും ശാസ്ത്രമേള വിജയികളായ അധ്യാപകർക്കും ഉപഹാരങ്ങൾ സമർപ്പിച്ചു.
പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ വിവിധ ആളുകൾ സംസാരിച്ചു.വ്യത്യസ്തങ്ങളായ കലാപരിപാടികൾ കാണാൻ നിരവധി ആളുകളാണ് സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നത്.
Tags:
EDUCATION