Trending

ചളിക്കോട് കാർ മരത്തിലിടിച്ച് 8 പേർക്ക് പരിക്ക്.

എളേറ്റിൽ:ചളിക്കോട് നിയന്ത്രണം വിട്ട ഇന്നോവ കാർ മരത്തിലിടിച്ച് കാർ മരത്തിലിടിച്ച്  8 പേർക്ക് പരിക്കേറ്റു.

ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം.മകളുടെ വിവാഹ ചടങ്ങ് കഴിഞ്ഞ്
മടങ്ങുകയായിരുന്ന പൂനൂർ സ്വദേശി സുധീഷും ബന്ധുക്കളും സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. എരവന്നൂർ
അയ്യാർവട്ടം അമ്പലത്തിൽ നടന്ന വിവാഹ
ചടങ്ങിന് ശേഷം പൂനൂരിലേക്ക് മടങ്ങുമ്പോൾ കാർ റോഡരികിലെ മരത്തിൽ
ഇടിക്കുകയായിരുന്നു. എതിർ ദിശയിലേക്ക്
തിരിഞ്ഞാണ് കാർ നിന്നത്. 

എട്ട് പേരാണ്
കാറിലുണ്ടായിരുന്നത്.നരിക്കുനിയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സും ,നാട്ടുകാരും ചേർന്ന് കാർ വെച്ചിപ്പൊളിച്ചാണ്
ഡ്രൈവറെ പുറത്തെത്തിച്ചത്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.നാലുപേരുടെ പരിക്ക് ഗുരുതരമാണ്.

Previous Post Next Post
3/TECH/col-right