Trending

വലിയപറമ്പ സ്കൂൾ വാർഷികവും,കുടിവെള്ള പദ്ധതി ഉദ്ഘാടനവും നടത്തി.

എളേറ്റിൽ:വലിയപറമ്പ എ.എം.യു.പി. സ്കൂൾ തൊണ്ണൂറ്റി ഏഴാം വാർഷികവും കുടിവെള്ള പദ്ധതി ഉദ്ഘാടനവും 
പി.ടി.എ പ്രസിഡണ്ട് സലാം പാറക്കണ്ടിയുടെ അധ്യക്ഷതയിൽ  കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിതത്ത് സി.കെ.ഉദ്ഘാടനം ചെയ്തു.

വിശിഷ്ടാതിഥി കൊടുവള്ളി എ.ഇ.ഒ അബ്ദുൽ ഖാദർ സിപി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ  തയ്യാറാക്കിയ സചിത്ര സംയുക്ത ഡയറി 'പൂത്തുമ്പി'  പ്രകാശനം ചെയ്തു.രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സചിത്ര സംയുക്ത ഡയറി'പൂമ്പാറ്റ' കൊടുവള്ളി ബി.പി.സി.
മെഹറലി പ്രകാശനം ചെയ്തു.
വാർഡ് മെമ്പർ പി.പി. നസ്‌റി ആശംസാ പ്രഭാഷണം നടത്തി.

മുൻ പ്രധാന അധ്യാപകരായ ടി.സി.രമേഷ് കുമാർ, ടി.കെ. അബ്ദുൽ ഖാദർ, ടി.
പി. സെയ്തൂട്ടി മാസ്റ്റർ,മുൻ അധ്യാപകരായ സി.കെ. സുലൈഖ,ഇ.പി.കുഞ്ഞി മൊയ്തി, പിടിഎ വൈസ് പ്രസിഡണ്ട് മുജീബ് കൈപ്പാക്കിൽ,ഇക്ബാൽ, ഖാലിദ് എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ടി.പി. അബ്ദുസ്സലാം സ്വാഗതവും,
 പി.ഡി.അബ്ദുന്നാസർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right