Trending

ആദം നെടിയനാട്:മാപ്പിള കലാ രംഗത്തെ അതുല്ല്യ പ്രതിഭ.

എളേറ്റിൽ:ആദം നെടിയനാട് കേരളക്കരയിലെ ഇന്നത്തെ മാപ്പിളകലാരംഗത്തെ ആയിരങ്ങളുടെ ഗുരുവര്യൻ.....നിറകുടം തുളുമ്പില്ല..ആരുടെയും മുമ്പിൽ അംഗീകാരത്തിന് കൈ നീട്ടിയില്ല.. വൈകിയെങ്കിലും അംഗീകാരങ്ങൾ അദ്ദേഹത്തിൻ്റെ അരികിലെത്തുകയായിരുന്നു...... ആരോടും പരാതിയില്ല..ഒന്നിനും പരിഭവമില്ല.

മാപ്പിള കലാ മൽസരങ്ങളിൽ  പക്ഷം ചേരാത്ത വിധികർത്താവ്, തബലിസ്റ്റ്, ഗായകൻ,  ഹാർമോണിസ്റ്റ്, ഒപ്പന പരിശീലകൻ, സംഗീത സംവിധായകൻ.... പാട്ട് പരിശീലനത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത പരിശീലകൻ...
പാടുമ്പോൾ ശ്രുതി നഷ്ടപ്പെട്ടാൽ നെറ്റി ചുളിയുന്നത് ഇനി ഓർമ മാത്രം.

ചേളന്നൂർ സുകുമാരൻ(ബേബി) 8 വർഷത്തെ പരിശീലനം, സി യം വാടിയിൽ, AIR മണി ശിവാനന്ദൻ മാഷ്, കോഴിക്കോട് അബൂബക്കർ എന്നി പ്രഗൽഭ മതീകളുടെ ശിഷ്യത്വം,ഗാനമേള ട്രൂപ്പുകളുടെ ഒരു സുവർണകാലത്ത് ഫ്രൻ്റ്സ് മ്യൂസിക് ക്ലബ് പട്ടേരിമുക്കിലായിരുന്നു മാഷിൻ്റെ പ്രകടനങ്ങൾ.... പിന്നിടത് പട്ടേരി വോയ്സ് നേടിയനാട് എന്ന പേരിൽ മൂർഖൻ കുണ്ടിൽ ആയി പ്രവർതനം അക്കാലത്ത് പാരിസ് ചന്ദ്രനോടും, സേതു താമരശ്ശേരിയുമൊത്ത് ഓർക്കെസ്ട്രായ നയിക്കുകയും പാടുകയും ചെയ്യുമായിരുന്നു ....പിന്നീട് കക്കോടി കാദിരിക്കോയ മാസ്റ്ററുടെ മാപ്പിള കലാ കേന്ദ്രത്തിൽ കേരളത്തിലെ ഒപ്പന പരിശീലകർക്ക് ഇൻസ്ട്രക്റ്ററായും സേവന മനുഷ്ടിച്ചു.

അക്കാലത്ത് മാപ്പിള പ്പാട്ടിൻ്റെ ഒരു എൻസൈക്ലോപ്പിഡിയായിരുന്നു മാഷ് ...അത് സംബന്ധിച്ച ഏതു സംശയവും ഉരുളക്കുപ്പേരിയായി തീർത്തു കരുമായിരിന്നു ആദം മാഷ്
പിന്നീട് MJHSS ൽ ജീവനക്കാരനായപ്പോൾ മാപ്പിള കലകളിൽ MJക്ക് ഒരു മുതൽക്കൂട്ട് തന്നെയായി..... MJ യുടെ നാമം  സംസ്ഥാന തലത്തിലെത്തിച്ചു ..... ഇടക്കാലത്ത് ഫൈസൽ എളേറ്റിലിനോടൊപ്പം മാപ്പിള ഗാന പാട്ടും പറയലും രംഗത്തും സജീവമായിരുന്നു. നല്ല ഒരു സുഹൃത്ത്.. ഗുരുനാഥൻ... സർവോപരി നല്ല നർമ  സംസാരം...... ദൈവം അദ്ദേഹത്തിന് മോക്ഷം കൊടുക്കട്ടെ...


ലേഖനം:പി. പി.മുഹമ്മദ് ഫൈസൽ 
Previous Post Next Post
3/TECH/col-right