പൂനൂർ: ചീനി മുക്കിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. ചീനി മുക്കിലെ മെഡിക്കൽ ഷോപ്പ് ഉടമയുടെ ഇലക്ട്രിക് സ്കൂട്ടറാണ് പൂർണമായും കത്തി നശിച്ചത്.
ഷോപ്പിന് മുന്നിലായിരുന്നു സ്കൂട്ടർ നിർത്തിയിട്ടിരുന്നത്.ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ഒന്നരവർഷം മുമ്പാണ് സ്ഥാപന ഉടമ പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്.
Tags:
POONOOR