പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെൻറ് കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെൽ കൊയിലാണ്ടി നഗര നഗരസഭയുമായി ചേർന്ന് നടത്തുന്ന തൊഴിൽമേള ഫെബ്രുവരി 17 ശനിയാഴ്ച കൊയിലാണ്ടി ടൗൺഹാളിൽ വച്ച് നടക്കുകയാണ്.തൊഴിൽ മേളയുടെ ലോഗോ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹത് സിംഗ് ഐ എ എസ് പ്രകാശനം ചെയ്തു.
കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹബീബുറഹ്മാൻ കെ.വി,ജോ: കൺവീനർമാരായ സാഗിർ ടി.വി,സക്കറിയ എളേറ്റിൽ, സഞ്ജീവ് കുമാർ പി എന്നിവർ പങ്കെടുത്തു 50 ൽ പരം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ അഞ്ഞൂറോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പങ്കെടുക്കാനുള്ള പ്രായപരിധി 40 വയസ്സാണ് കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള വി.എച്ച്.എസ്.ഇ. പഠിച്ച ഉദ്യോഗാർത്ഥികളെ പ്രധാനമായും ഉദ്ദേശിച്ചാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.
Tags:
KOZHIKODE